മുഹറഖ്: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള മുഹറഖ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെപിഎ ഹാളിലുള്ള ഒ.എൻ.വി. കുറുപ്പ് നഗറിൽ നടന്നു.
ഏരിയ ജോയിന്റ് സെക്രട്ടറി നിധിൻ ജോർജ് സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.